മനാമ: ‘വെളിച്ചമാണ് തിരുദൂതർ’ തലക്കെട്ടിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഗുദൈബിയ യൂനിറ്റ് പഠനക്ലാസ് നടത്തി. എ.എം. ഷാനവാസ് ക്ലാസിന് നേതൃത്വം നൽകി. മനുഷ്യർ ഇതര മനുഷ്യരോടും സഹജീവികളോടും എങ്ങനെ വര്ത്തിക്കണമെന്നതിനുള്ള ഉത്തമ നിദര്‍ശനമായിരുന്നു പ്രവാചകന്റെ ജീവിതം. സ്നേഹത്തിലൂടെ മറ്റുള്ളവരെ ചേർത്തുപിടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. വ്യക്തികളിൽ സാമൂഹിക പ്രതിബദ്ധതയും സഹായമനസ്കതയും സൃഷ്ടിക്കാൻ നബി പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. പ്രവാചകദർശനം ഏത് കാലത്തും പ്രസക്തമാണെന്നും ഷാനവാസ് പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് ടി.കെ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. അസ്ലം വേളം ഖുർആനിൽനിന്ന് അവതരിപ്പിച്ചു. റിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.