തൊഴിൽ, താമസ നി​യ​മ ലംഘനം: 181 വി​ദേ​ശികളെ നാ​ടു​ക​ട​ത്തി

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 181 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ഓ​ഗ​സ്റ്റ് 18 മു​ത​ൽ 24 വ​രെ കാ​ല​യ​ള​വി​ൽ 1,714 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 45 പേ​രെ പി​ടി​കൂ​ടി. 12 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യ്നു​ക​ൾ ന​ട​ത്തി.

ഇ​തി​നു പു​റ​മേ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഴും മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്നും നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടും സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടും കാ​മ്പ​യി​നു​ക​ളും ന​ട​ത്തി. ദേ​ശീ​യ, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ്, പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ജ​ന​റ​ൽ ഓ​ഫ് വെ​ർ​ഡി​ക്റ്റ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ൾ​ട്ട​ർ​നേ​റ്റീ​വ് സെ​ൻ​സി​ങ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ത്തു. തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Violation of labor and residence rules: 181 foreigners deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.