vishu celebration

ശ്രീ​നാ​രാ​യ​ണ ക​ള്‍ച​റ​ല്‍ സൊ​സൈ​റ്റി വി​ഷു ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ശ്രീ​നാ​രാ​യ​ണ ക​ള്‍ച​റ​ല്‍ സൊ​സൈ​റ്റി വി​ഷു ആ​ഘോ​ഷി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ ശ്രീ​നാ​രാ​യ​ണ ക​ള്‍ച്ച​റ​ല്‍ സൊ​സൈ​റ്റി ഈ ​വ​ര്‍ഷ​ത്തെ വി​ഷു ആ​ഘോ​ഷം ‘പൊ​ന്‍ക​ണി 2025’ എ​ന്ന പേ​രി​ല്‍ വി​പു​ല​മാ​യി കൊ​ണ്ടാ​ടി.മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ്യ ദി​വ​സം വി​ഷു ദി​ന​ത്തി​ല്‍ രാ​വി​ലെ മു​ത​ല്‍ വി​ഷു​ക്ക​ണി ദ​ര്‍ശ​ന​വും വി​ഷു​ക്കൈ​നീ​ട്ട​വും ഉ​ണ്ടാ​യി​രു​ന്നു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ എ​സ്.​എ​ൻ.​സി.​എ​സ് അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പ്ര​സ്തു​ത ച​ട​ങ്ങി​ൽ ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് കെ.​പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് എം.​എ​സ്, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി അ​മ്പി​ളി ശ്രീ​ധ​ര​ൻ, ക​ൺ​വീ​ന​ർ സൗ​മ്യ സു​നീ​ഷ്, ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ സു​ജി അ​ജി​ത്ത്, ലേ​ഡീ​സ് ഫോ​റം ക​ൺ​വീ​ന​ർ സം​ഗീ​ത ഗോ​കു​ൽ, വി​ഷു സ​ദ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​സാ​ദ് വാ​സു, അ​രു​ൺ ഭാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​ൻ സി ​ച​ട​ങ്ങി​ന് ന​ന്ദി അ​റി​യി​ച്ചു. വി​ഷ്‌​ണു ദേ​വ​ദാ​സും അ​ഞ്ജ​ന രാ​ജേ​ഷും പ​രി​പാ​ടി​യു​ടെ മു​ഖ്യ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Tags:    
News Summary - vishu celebration in sreenarayana cultural society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.