മനാമ: ബഹ്റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ‘ഒപ്പരം’ വിഷു ഈദ്, ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു.
കൗമാര പ്രതിഭകൾ അവതരിപ്പിച്ച സംഗീത പരിപാടി, വനിത വിഭാഗത്തിന്റെ നൃത്ത പരിപാടികൾ മറ്റ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച സംഗീത നൃത്ത പരിപാടികളും ശ്രദ്ധേയമായി. കൂട്ടായ്മയുടെ പ്രസിഡന്റ് രാജേഷ് കോടോത്തിന്റെ അധ്യക്ഷതയിൽ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചു.
ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. കൺവീനർ മണികണ്ഠൻ മാങ്ങാട്, ട്രഷറർ നാസർ ടെക്സിം, കമ്മിറ്റി അംഗങ്ങളായ നാരായണൻ ബെൽക്കാട് രക്ഷാധികാരി ഷാഫി പാറക്കട്ട എന്നിവർ ആശംസകൾ നേർന്നു.
മെംബർഷിപ് സെക്രട്ടറി: രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി: ജയപ്രകാശ് മുള്ളേരിയ, വനിത വിഭാഗം കൺവീനർ അമിത സുനിൽ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ നൽകി. എന്റർടെയിൻമെന്റ് സെക്രട്ടറി: ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടെയിൻമെന്റ് സെക്രട്ടറി: രാജീവ് കെ.പി, സുരേഷ് പുണ്ടൂർ എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. രാജീവ് കെ.പി അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.