മനാമ: വിശ്വകല സാംസ്കാരികവേദി ഋഷിപഞ്ചമിപൂജയും ഓണാഘോഷവും മനാമ കന്നട സംഘ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ബി.എഫ്.സി ഇന്ത്യൻ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ആനന്ദ് നായർ മുഖ്യാതിഥിയായിരുന്നു. വിശ്വകല പ്രസിഡന്റ് സി.എസ്. സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ. ത്രിവിക്രമൻ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ആനന്ദ് നായർ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥാപകാംഗം സതീഷ് മുതലയിൽ ഓണസന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കന്നട സംഘ പ്രസിഡന്റ് അമർനാഥ് റായ്, ഐ.സി. ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സെക്രട്ടറി പങ്കജ്, ബി.കെ.എസ്.എഫ് പ്രതിനിധി ബഷീർ അമ്പലായി, നജീബ് കടലായി, മനോജ് വടകര, മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, സോപാനം വാദ്യകലാസംഘം സന്തോഷ് കൈലാസ്.
ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, പ്രതിഭ ബഹ്റൈൻ പ്രസിഡന്റ് ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പത്തേരി, പ്രവാസി കേരളസഭാംഗം സുബൈർ കണ്ണൂർ, വടകര സൗഹൃദവേദി പ്രസിഡന്റ് ആർ. പവിത്രൻ, രാജീവ് വെള്ളിക്കോത്ത്, സംസ്കാര തൃശൂർ പ്രസിഡന്റ് സുനിൽ ഓടാട്ട്, സാംസ പ്രസിഡന്റ് ബാബു മാഹി എന്നിവർ തുടങ്ങി നിരവധി പേർ സംസാരിച്ചു. വിശ്വകല കുടുംബത്തിലെ പത്ത്, പ്ലസ് 2 വിദ്യാർഥികൾക്കുവേണ്ടി വർഷങ്ങളായി നൽകിവരുന്ന വിദ്യാഭ്യാസ അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബഹ്റൈൻ സന്ദർശനവേളയിൽ, ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പാർലമെന്റിൽ പങ്കെടുത്ത വിശ്വകല കുടുംബാംഗങ്ങളായ കുട്ടികളെ ആദരിച്ചു. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും വിശ്വകല കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.
ഓണപ്രോഗ്രാം കൺവീനർ എം.എസ്. രാജൻ, അസിസ്റ്റന്റ് കൺവീനർ ഷൈജിത്ത് ടി.ഒ, പ്രോഗ്രാം കോഓഡിനേറ്റർ മനോജ് പീലിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ അരങ്ങേറിയത്. വൈസ് പ്രസിഡന്റ് മണികണ്ഠൻ കുന്നത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.