മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗത്തിൽ വോയ്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ. തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു. ലോക കേരള സഭാംഗമായി വീണ്ടും തെരഞ്ഞെടുത്ത ഷാജി മുതലയെ ചടങ്ങിൽ ആദരിച്ചു. വനിത വിഭാഗം പ്രസിഡന്റ് അനുഷ്മ പ്രശോഭ് ലേഡീസ് വിങ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് -സി.ബി.കെ തോമസ്, വൈസ് പ്രസിഡന്റ് -മനോജ് വർക്കല, സെക്രട്ടറി -അരവിന്ദ്, ട്രെഷറർ -റാസൂൽ, മെംബർഷിപ് സെക്രട്ടറി- ഷാജി മുതല, എന്റർടൈൻമെന്റ് സെക്രട്ടറി -സെൻ ചന്ദ്രൻ, സ്പോർട്സ് വിങ് സെക്രട്ടറി -അനിൽ കുമാർ. 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വനിത വിഭാഗം പുനഃസംഘടനയും നടന്നു. ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി കൺവീനർ സുധിൻ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.