വി​ൽ​സ്വ​രാ​ജി​ന്റെ ഗാ​ന​മേ​ള ഗാ​നാ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി

വി​ൽ​സ്വ​രാ​ജി​ന്റെ ഗാ​ന​മേ​ള​യി​ൽ​നി​ന്ന്

വി​ൽ​സ്വ​രാ​ജി​ന്റെ ഗാ​ന​മേ​ള ഗാ​നാ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി

മ​നാ​മ: ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​റ ആ​ർ​ട്സി​ന്റെ ബാ​ന​റി​ൽ ബ​ഹ്‌​റൈ​ൻ ഡെ​ൽ​മ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന​മേ​ള കാ​ണി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഗാ​ന​സ​ദ്യ​യാ​യി.

ഗാ​യ​ക​ൻ വി​ൽ​സ്വ​രാ​ജ് മ​ത​മൈ​ത്രി ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ഗാ​ന​മേ​ള സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ​മാ​ഷി​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്ക്‌ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടാ​യി​രു​ന്നു പാ​ടി​യി​രു​ന്ന​ത്. ഐ​ഡി​യ സ്റ്റാ​ർ സി​ങ്ങ​ർ ഫെ​യിം വി​ജി​ത ശ്രീ​ജി​ത്ത്‌, അ​നു​രാ​ഗ് തു​ട​ങ്ങി​യ​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. തി​ക​ച്ചും ലൈ​വ് ഓ​ർ​ക്ക​സ്ട്ര ഒ​രു​ക്കി​യ​ത് പ്രോ​ഗ്രാ​മി​ന് കൊ​ഴു​പ്പേ​കി. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ര​വ​ധി സ്റ്റേ​ജ്ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന മ​നോ​ജ്‌ മ​യ്യ​ന്നൂ​രാ​യി​രു​ന്നു ഷോ ​സം​വി​ധാ​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് ശ്രീ​നേ​ഷ് ശ്രീ​നി​വാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ന​ട​ന്ന അ​സോ​സി​യേ​ഷ​ന്റെ സാം​സ്‌​കാ​രി​ക ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് എം.​ടി വി​നോ​ദ്കു​മാ​ർ, ര​ക്ഷ​ധി​കാ​രി സ​ത്യ​ശീ​ല​ൻ കെ.​എം, ഹ​ർ​ഷ ശ്രീ​ഹ​രി, വി​നോ​ദ് പി.​പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജി​ൽ​ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​ബൈ​ർ ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Wilswaraj's song festival is a unique experience for music lovers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.