സ്നേഹം കൊണ്ടും സൗമ്യമായ ഇടപെടല്‍കൊണ്ടും ആളുകളെ സ്വാധീനിച്ച അപൂര്‍വ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
സാഹോദര്യവും മാനവികതയും സ്നേഹവുമായിരുന്നു അദ്ദേഹത്തില്‍ നിന്ന് മറ്റുള്ളവർക്ക് അനുഭവിക്കാൻ സാധിച്ചതെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ വത്തിക്കാനില്‍ സന്ദര്‍ശിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിൽ നിന്ന് കിട്ടിയ സ്നേഹവും സൗഹൃദവും സൗമ്യമായ ഇടപെടലുകളെ പറ്റിയും അന്നുതന്നെ എല്ലാവരുമായി പങ്കുവെച്ചതാണ്. ഈസ്റ്റർ ദിനത്തിലും ഗസ്സയുടെ ദുഃഖം പങ്കുവെച്ച മാർപാപ്പ സമാധാനത്തിനും സ്നേഹത്തിനുമാണ് മുൻതൂക്കം നൽകിയിരുന്നത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വരും തലമുറക്കും ജീവിതത്തില്‍ പകര്‍ത്താനുള്ള ജീവിതപാഠവും, സന്ദേശവും ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വിശ്വാസികൾക്കുള്ള ദുഃഖത്തിൽ പങ്കു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.