മനാമ: സാമ്പത്തികരംഗത്തെ സ്ത്രീ പങ്കാളിത്തത്തിലും തുല്യാവസരത്തിലും ബഹ്റൈന് മികച്ച നേട്ടം. അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ബഹ്റൈെൻറ നേട്ടങ്ങൾ വ്യക്തമാക്കുന്നത്. മുൻകാലങ്ങളിൽ നിയന്ത്രണമുണ്ടായിരുന്ന പല േമഖലകളിലും സ്ത്രീകൾക്ക് അവസരം നൽകുന്നതിൽ ബഹ്റൈൻ മുന്നിലെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബഹ്റൈെൻറ സമ്പദ് വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം 45 ശതമാനമായി ഉയർന്നു. അറബ് രാജ്യങ്ങളിലെ ഉയർന്ന നിരക്കാണ് ഇതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവസരം നൽകുന്ന സർക്കാർ നയങ്ങളാണ് രാജ്യം കൈവരിച്ച നേട്ടത്തിനു പിന്നിൽ.
രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈെൻറ സ്കോർ 46.3 പോയൻറിൽനിന്ന് 55.6 പോയൻറിലേക്ക് ഉയർന്നു. സംരംഭകത്വ മേഖലയിലും തൊഴിൽ വിപണിയിലും ബഹ്റൈനി വനിതകൾ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. കോവിഡ് മഹാമാരിയിൽ ലോകമെങ്ങുമുള്ള സമ്പദ് വ്യവസ്ഥകൾ വെല്ലുവിളി നേരിട്ട സാഹചര്യത്തിലും നേട്ടമുണ്ടാക്കാനായതാണ് ബഹ്റൈനെ വേറിട്ട് നിർത്തുന്നത്. ഇൗ പ്രതിസന്ധികൾ ബഹ്റൈനിലെ വനിതകളുടെ മുന്നേറ്റത്തിന് തടസ്സമായില്ല.
വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും സർക്കാർ നൽകിയ പിന്തുണയും പ്രോത്സാഹനവും ഇതിനു സഹായമായി. സ്ത്രീകൾക്ക് സാമ്പത്തിക രംഗത്തേക്ക് പ്രവേശിക്കാനുള്ള തടസ്സങ്ങൾ 27 രാജ്യങ്ങൾ നീക്കിയതായി റിപ്പോർട്ട് പറയുന്നു. മുമ്പ് അപകടകരമെന്ന് കരുതിയിരുന്ന തൊഴിലുകളിൽ സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങൾ ബഹ്റൈനും മോണ്ടിനെഗ്രോയും സൗദി അറേബ്യയും വിയറ്റ്നാമും ഒഴിവാക്കിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.