മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ം വാർഷികം ആഘോഷിച്ചു.
കാനൂ ഗാർഡൻസിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്‍റ് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജെയിംസ് ജോൺ, മിഡിലീസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി പ്രേംജിത്, എബി കുരുവിള എന്നിവർ സംസാരിച്ചു.
ബെന്നി വർക്കി, കരുണാകരൻ, അജയൻ, പ്രീതി, ബിബിൻ, അബ്ദുറഹ്മാൻ, രമേഷ്, ജസ്ബിർ, ഹർവീന്ദർ, ഷൈൻ, നിതിൻ, വിമൻസ് ഫോറം അംഗങ്ങളായ ഉഷ, ഭവിഷ, നീതു എന്നിവർ സന്നിഹിതരായിരുന്നു. ബഹ്‌റൈൻ ഹരീഷ് നായർ സ്വാഗതവും ജിജോ ബേബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.