നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്​​സ്​ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

മ​നാ​മ: സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്​​സ്​ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്​​ത്​ തി​രി​കെ​യെ​ത്തി​യ​വ​ർ​ക്കും ഇ​പ്പോ​ൾ വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഇ.​സി.​ആ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ മ​ക്ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്. തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​വ​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ഒ​ന്ന​ര ല​ക്ഷ​ത്തി​ൽ അ​ധി​ക​മാ​കാ​ൻ പാ​ടി​ല്ല. വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക​യു​ടെ ​െഎ.​ഡി കാ​ർ​ഡ്​ ഉ​ണ്ടാ​യി​രി​ക്ക​ണം.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ (എം.​എ, എം.​എ​സ്​​സി, എം.​കോം), പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളാ​യ എം.​ബി.​ബി.​എ​സ്​/ ബി.​ഡി.​എ​സ്​/ ബി.​എ​ച്ച്.​എം.​എ​സ്​/ ബി.​എ.​എം.​എ​സ്​/ ബി.​ഫാം / ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/ ബി.​എ​സ്​​സി എം.​എ​ൽ.​ടി/ എം.​ബി.​എ, എം.​സി.​എ/ എ​ൻ​ജി​നീ​യ​റി​ങ്​/ അ​ഗ്രി​ക​ൾ​ച്ച​ർ/ വെ​റ്റ​റി​ന​റി എ​ന്നീ കോ​ഴ്​​സു​ക​ൾ 2020 -21 അ​ധ്യ​യ​ന​വ​ർ​ഷം ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ന്ന​ത്.പ​ഠി​ക്കു​ന്ന കോ​ഴ്​​സു​ക​ൾ​ക്കു​വേ​ണ്ട യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​നു​കൂ​ല്യം ന​ൽ​കു​ക. റെ​ഗു​ല​ർ കോ​ഴ്​​സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത​യു​ള്ളൂ. അ​പേ​ക്ഷ ​േഫാ​റം നോ​ർ​ക്ക റൂ​ട്ട്സി​െൻറ വെ​ബ് സൈ​റ്റാ​യ www.norkaroots.orgൽ ​ല​ഭി​ക്കും. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ, നോ​ർ​ക്ക റൂ​ട്ട്സ്, മൂ​ന്നാം നി​ല, നോ​ർ​ക്ക സെൻറ​ർ, തൈ​ക്കാ​ട്ട്, തി​രു​വ​ന​ന്ത​പു​രം -695014 എ​ന്ന വി​ലാ​സ​ത്തി​ൽ 2021 മാ​ർ​ച്ച് ആ​റി​ന​കം ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ നോ​ർ​ക്ക റൂ​ട്ട്സ് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 18004253939 (ഇ​ന്ത്യ​യി​ൽ നി​ന്ന്) 00918802012345 (വി​ദേ​ശ​ത്തു​നി​ന്ന്​ മി​സ്ഡ്കാ​ൾ സേ​വ​നം) ല​ഭി​ക്കും.

Tags:    
News Summary - You can apply for the Norco Roots Director's Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT