മനാമ: നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിനു കീഴിലുള്ള സകാത്, സദഖ ഫണ്ടിന്‍റെ പ്രവർത്തനം പോയവർഷം കൂടുതൽ സജീവമായെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.കോവിഡുമായി ബന്ധപ്പെട്ട് കൂടുതൽ സഹായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതായി സകാത്ത് ഫണ്ട് ചെയർമാൻ ശൈഖ് സലാഹ് ഹൈദർ വ്യക്തമാക്കി. നാല് ദശലക്ഷം ദീനാറാണ് 2021ൽ ശേഖരിച്ചത്. നിശ്ചിത വ്യവസ്ഥ പ്രകാരം 682 കുടുംബങ്ങൾക്കായി 75,000ത്തിലധികം ദീനാർ വിതരണം ചെയ്തു. പാവപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമടക്കം വിതരണം ചെയ്തിരുന്നു. 36 കുടുംബങ്ങൾക്ക് 10,000 ദീനാറിന്‍റെ ഇലക്ട്രിക് ഉപകരണങ്ങളും 25 കുടുംബങ്ങൾക്ക് വർഷം മുഴുവൻ മാസാന്ത സഹായമെന്ന നിലക്ക് 15,000 ദീനാറും സ്കൂളിലേക്കാവശ്യമായ സാമഗ്രികൾ വാങ്ങാനുള്ള പദ്ധതി പ്രകാരം 600 കുടുംബങ്ങൾക്ക് 9500 ദീനാറും 575 കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾക്കായി 15,000 ദീനാറും വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനായി 35 കുടുംബങ്ങൾക്ക് പർച്ചേസ് കൂപ്പണുകളും രോഗബാധിതരായ 15 കുട്ടികളുടെ ചികിത്സക്കായി 10,000 ദീനാറും നൽകുകയുണ്ടായി. കുട്ടികളുടെ ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനായി 31 കുട്ടികൾക്ക് ടാബ് വാങ്ങി നൽകുന്നതിന് 5,000 ദീനാറും വിന്‍റർ കോട്ടുകൾ വാങ്ങുന്നതിനായി 1950 കുട്ടികൾക്ക് 15,000 ദീനാറും ചെലവഴിക്കുകയുണ്ടായി. പ്രയാസങ്ങളിൽ വലഞ്ഞ 938 കുടുംബങ്ങൾക്ക് മൊത്തം 3.9 ദശലക്ഷം ദീനാറിന്‍റെ സഹായങ്ങളാണ് എത്തിച്ചത്.
സകാത് ഫണ്ടിലേക്ക് BH78BIBB00100000001648 എന്ന അക്കൗണ്ട് നമ്പറിൽ പൊതുജനങ്ങൾക്ക് സംഭാവന നൽകാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.