കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റ് വഴി ഒരാഴ്ചക്കിടെ പൂർത്തിയാക്കിയത് പത്ത് ലക്ഷത്തോളം ഇടപാടുകൾ. വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കൽ ഉൾപ്പെടെയുള്ള ഇടപാടുകളിലാണ് കഴിഞ്ഞ ആഴ്ച റെക്കോർഡ് എണ്ണം രേഖപ്പെടുത്തിയത്.
ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം മേധാവി ബ്രിഗേഡിയർ തൗഹീദ് അൽ ഖന്ദരി ആണ് ഇക്കാര്യം അറിയിച്ചത്. 9,96,272 ഇടപാടുകളാണ് ജൂലൈ 10നും 16നും ഇടയിലായി നടന്നത്. ഇഖാമ, ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കൂടുതലായും നടന്നത്.
ഇഖാമ പുതുക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ ജവാസാത്തുകളിൽ നേരിട്ട് ഹാജരാകുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. അതിനിടെ സിവിൽ ഐഡി ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വാട്സ്ആപ്പ് വഴി സ്വീകരിച്ചു തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു 97361287 എന്ന വാട്സ് ആപ്പ് നമ്പറിൽ ആണ് പാസി ഓഫീസുമായി ബന്ധപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.