കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 100 കിലോ ഹഷീഷ് സുരക്ഷ സേന പിടികൂടി. മയക്കുമരുന്ന് കൊണ്ടുവന്ന ഒരു പൗരനെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റു ചെയ്തതായും ആഭ്യന്തര മന്ത്രാലയം സുരക്ഷ മീഡിയ ആൻഡ് റിലേഷൻസ് അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 250,000 ദീനാർ വില കണക്കാക്കുന്നു.
മയക്കുമരുന്ന് കള്ളക്കടത്തുകാരെ ചെറുക്കുന്നതിനും വിൽപന, ഉപയോഗം എന്നിവ തടയുന്നതിനും ശക്തമായ പരിശോധനകൾ നടന്നുവരികയാണ്. സമൂഹത്തെ ലഹരിയുടെ അപകടകരമായ വിപത്തിൽനിന്ന് സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പിടിയിലാകുന്നവർക്കെതിരെ കനത്ത നിയമ നടപടികൾ സ്വീകരിക്കും. ലഹരികടത്ത്, വിൽപന, ഉപയോഗം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 112 എന്ന നമ്പറിൽ അടിയന്തരമായി വിളിക്കാനും ഹോട്ട്ലൈൻ 1884141 നമ്പരിൽ അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടു. ലഹരിക്കെതിരായ പോരാട്ടത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.