കുവൈത്ത് സിറ്റി: രാജ്യത്ത് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ ഇവരെ നടപടികൾ പൂർത്തിയാകുന്ന മുറക്ക് സ്വദേശങ്ങളിലേക്ക് അയക്കും.
നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർ ഉൾപ്പെടെ 6,500 തടവുകാരാണ് നിലവിൽ കുവൈത്ത് ജയിലുകളിലുള്ളതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ഫഹദ് അൽ ഉബൈദിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഫ്റ്റർ കെയർ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട അന്തേവാസികൾക്കായി പ്രത്യേക പദ്ധതിക്കും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് തയാറെടുക്കുകയാണെന്ന് ബ്രിഗേഡിയർ അൽ ഉബൈദ് വ്യക്തമാക്കി. നിർദിഷ്ട വ്യവസ്ഥകൾക്ക് കീഴിൽ ചില തടവുകാരെ വിട്ടയക്കാനുള്ള നീതിന്യായ മന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം. 200ഓളം തടവുകാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.