കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ഫലസ്തീനിലെ ഗസ്സയിലേക്ക് 10,000 ഭക്ഷ്യക്കിറ്റുകൾ നൽകി. ഇതിെൻറ പാക്കിങ് ഫലസ്തീൻ റെഡ് ക്രെസൻറ് സൊസൈറ്റി ആസ്ഥാനത്ത് ആരംഭിച്ചതായി പി.ഇ.സി.എസ് മേധാവി അബ്ദുൽ അസീസ് അബു ഇനീഷ പറഞ്ഞു. കുവൈത്ത് സാമ്പത്തിക സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ഗസ്സയിലെ നിർധന കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യും. ഇസ്രായേൽ ഉപരോധത്തിനൊപ്പം കോവിഡ് പ്രതിസന്ധി കൂടി ആയപ്പോൾ ഗസ്സയിലും വെസ്റ്റ് ബാങ്കിലും നിരവധി കുടുംബങ്ങളാണ് ഭക്ഷണത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.