കുവൈത്ത് സിറ്റി: വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 107 താമസക്കാരെയും തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. ഇഖൈല, സൽവ, ഫർവാനിയ, ഖൈത്താൻ എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഒമ്പതു വ്യാജ ഗാർഹിക സേവകരുടെ ഓഫിസുകൾ പിടിച്ചെടുത്തു. ബന്ധുക്കളിൽ ഒരാൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്ത ഏഷ്യൻ സ്വദേശിയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
സാമൂഹികവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് മൂന്നു പേരും അറസ്റ്റിലായി. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി കർശന പരിശോധനകൾ നടന്നുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള നിരവധി പേർ പിടിയിലായിരുന്നു. നിയമലംഘകർക്കെതിരെ പിടികൂടി നാടുകടത്തുകയാണ് പതിവ്. നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.