കുവൈത്ത് സിറ്റി: രാജ്യത്ത് വന്‍ ലഹരിമരുന്ന് കടത്ത് പിടികൂടി. നാര്‍കോട്ടിക്സ് കണ്ട്രോള് ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേന വിഭാഗം എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിൽ 120 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു.
ഇറാനില്‍ നിന്നെത്തിയതാണ് ഹാഷിഷ് എന്നാണ് വിവരം. കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ മൂന്ന് ഇറാന് സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
മയക്കുമരുന്ന് കടത്തുകാരിൽ കടുത്ത വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്. ഇത്തരക്കാരെ പിടികൂടാൻ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലാകുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.