കുവൈത്ത് സിറ്റി: മയക്കുമരുന്നും മദ്യവും മറ്റ് നിരോധിത വസ്തുക്കളും കൈവശം വെച്ചതിന് 14 പ്രതികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 20 കിലോഗ്രാം ലഹരി വസ്തുക്കൾ ഇവരിൽനിന്ന് പിടികൂടി. സാമഗ്രികൾ കൈവശം വെച്ചതായി പ്രതികൾ സമ്മതിച്ചതായും ഇവരെ നടപടിക്രമങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം വ്യക്തമാക്കി.
10 വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്. ഏകദേശം 13,500 സൈക്കോട്രോപിക് ഗുളികകൾ, 150 കുപ്പി മദ്യം, ലഹരിവസ്തുക്കൾ വിറ്റ തുക എന്നിവയും പ്രതികളിൽനിന്ന് പിടികൂടി. മയക്കുമരുന്ന് ഉപയോഗം, വിൽപന, കടത്ത് എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.