ഫലസ്തീന്‍: കുവൈത്തിന്‍െറ വക ഐ.എല്‍.ഒക്ക് അഞ്ചു ലക്ഷം ഡോളര്‍ കൂടി

കുവൈത്ത് സിറ്റി: ഫലസ്തീനിലെ തൊഴില്‍, സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) പ്രത്യേക പദ്ധതിയിലേക്ക് കുവൈത്തിന്‍െറ വക അഞ്ചു ലക്ഷം ഡോളറിന്‍െറ സഹായം കൂടി. ജനീവയിലെ ഐ.എല്‍.ഒ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് അംബാസഡര്‍ ജമാല്‍ അല്‍ഗുനൈം തുക ഐ.എല്‍.ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ക്ക് കൈമാറി. 2009 മുതല്‍ ഐ.എല്‍.ഒ ഫലസ്തീന്‍ പദ്ധതിയിലേക്ക് കുവൈത്ത് നല്‍കിവരുന്ന വിഹിതം ഇതോടെ 35 ലക്ഷം ഡോളറായി. ഫലസ്തീന്‍ നാഷനല്‍ ഡെവലപ്മെന്‍റ് പ്ളാന്‍, ഫലസ്തീന്‍ ഡീസന്‍റ് വര്‍ക് പ്രോഗ്രാം എന്നിവ വഴിയാണ് ഐ.എല്‍.ഒ തൊഴില്‍, സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.