കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയിലത്തെുന്നവര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാവരുടെയും ഡി.എന്‍.എ വിവരം ശേഖരിക്കാനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ട്. ഡി.എന്‍.എ സാമ്പ്ള്‍ വിദേശത്തേക്കയച്ച് ഫലം കാത്തിരിക്കേണ്ട അവസ്ഥ ഇതുമൂലം ഒഴിവാവും. യന്ത്രങ്ങള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ ക്രിമിനല്‍ എവിഡന്‍സിന്‍െറ അധീനതയിലാണ്. ഫിംഗര്‍പ്രിന്‍റ് വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.
പബ്ളിക് പ്രോസിക്യൂഷനും കുറ്റ വിചാരണാവേളയിലും മാത്രം ആവശ്യമെങ്കില്‍ വിവരങ്ങള്‍ ഉപയോഗിക്കും. രാജ്യത്തിന്‍െറ സുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് രാജ്യത്തെ മുഴുവന്‍ പേരുടെയും ഡി.എന്‍.എ ഡാറ്റാബാങ്ക് തയാറാക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടത്. സ്വദേശികള്‍, പ്രവാസികള്‍, ബിദൂനികള്‍, സന്ദര്‍ശക വിസയിലത്തെുന്നവര്‍ തുടങ്ങി എല്ലാവരുടെയും ഡി.എന്‍.എ വിവരങ്ങള്‍ ശേഖരിക്കും. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍വരികയും ചെയ്തു.
രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് കുറ്റാന്വേഷണ രംഗത്ത് പ്രയോജനപ്പെടുത്തുകയാണ് നിയമം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. സവാബിര്‍ ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഡി.എന്‍.എ ഡാറ്റാബാങ്ക് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. തീവ്രവാദിവേട്ടക്ക് പുറമെ വാഹനാപകടം, അഗ്നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍.
നിശ്ചിത സമയപരിധി നിശ്ചയിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകള്‍ ശേഖരിക്കാനാണ് പദ്ധതി. പരിശോധനക്ക് വിധേയമാകാത്തവര്‍ക്ക് ഒരു വര്‍ഷം തടവോ 10,000 ദീനാര്‍ പിഴയോ ശിക്ഷയായി നല്‍കണമെന്നാണ് നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ സാമ്പിളുകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ തടവോ 5,000 ദീനാര്‍ പിഴയോ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയില്‍ സംരക്ഷിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പബ്ളിക് പ്രോസിക്യൂഷന്‍െറ പ്രത്യേക അനുമതിയോടെയല്ലാതെ കൈമാറ്റം ചെയ്യാനോ പരിശോധിക്കാനോ പാടില്ളെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്വദേശികളുടെ സാമ്പിളാണ് ശേഖരിക്കുക. ഇതിനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഉടന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാമ്പിളുകള്‍ ശേഖരിച്ചുതുടങ്ങും. സ്വദേശികളുടെ പാസ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക്വത്കരിക്കാനും അതില്‍ ഡി.എന്‍.എ വിവരം ഉള്‍പ്പെടുത്താനും അടുത്തിടെ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു.
അതിലേക്ക് ആവശ്യമായവരുടെ സാമ്പിളുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക. ഡി.എന്‍.എ വിഭാഗം, ലബോറട്ടറി, ഓട്ടോമേറ്റഡ് കോഗ്നിഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ശേഖരണ കേന്ദ്രത്തിലുണ്ടാവുക. ഉമിനീര്‍ വഴിയാണ് ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുക.
ഇതിന് ഒരു മിനിറ്റില്‍ കുറവ് സമയം മാത്രമേ വേണ്ടിവരൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിദേശികള്‍ക്ക് താമസരേഖ പുതുക്കന്നതിനോടനുബന്ധിച്ചാവും ഡി.എന്‍.എ സാമ്പ്ള്‍ ശേഖരിക്കാനുള്ള സംവിധാനം. സന്ദര്‍ശകവിസയിലത്തെുന്നവരുടെ ഡി.എന്‍.എ സാമ്പിളിനായി വിമാനത്താവളത്തില്‍ തന്നെ സൗകര്യമൊരുക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.