കുവൈത്ത് സിറ്റി: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് രാജ്യത്ത് പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനം ഡിസംബർ അഞ്ചിന് ചൊവ്വാഴ്ചയുണ്ടാവുമെന്ന് റിപ്പോർട്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായ് പത്രമാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച തന്നെയാണ് അടുത്ത പാർലമെൻറ് സമ്മേളനവും നടക്കേണ്ടത്. അടുത്ത ആഴ്ചയിൽ പുതിയ മന്ത്രിസഭ നിലവിൽവന്നില്ലെങ്കിൽ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറകിനെ കുറ്റവിചാരണ ചെയ്യുമെന്ന് എം.പി. അബ്ദുൽ കരീം അൽ കന്ദരി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഒന്നിലേറെ അംഗങ്ങൾക്കെതിരെ ഒരേസമയം പാർലമെൻറ് അംഗങ്ങളിൽനിന്ന് കുറ്റവിചാരണ പ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിൽ പ്രതിസന്ധി ഒഴിവാക്കുന്നതിനുവേണ്ടിയാണ് 15ാം പാർലമെൻറിെൻറ ഭാഗമായി നിലവിൽവന്ന ആദ്യ മന്ത്രിസഭ രാജിവെച്ചത്. രാജി സ്വീകരിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിനെ തന്നെ പുതിയ സഭ രൂപവത്കരിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. പുതുതായി ആരെയെല്ലാം മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. മുൻ സഭകളിൽനിന്ന് വ്യത്യസ്തമായി എം.പിമാരിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം കൂട്ടുന്നതിനെ കുറിച്ചും ചർച്ചയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.