കുവൈത്ത്സിറ്റി: ഒരാഴ്ചക്കുള്ളിൽ രാജ്യത്ത് 23,122 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജനുവരി 20 മുതൽ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് കാമ്പയിനുകളിലാണ് ഇത്രയും ലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനം നടത്തിയ 394 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമലംഘകരെ മുൻകരുതൽ തടവിലേക്ക് മാറ്റിയതായും അൽ റായി പത്രം റിപ്പോർട്ടുചെയ്തു.
റോഡ് സുരക്ഷയുടെ ഭാഗമായി രാജ്യത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് കർശന പരിശോധന നടത്തിവരുകയാണ്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ റോഡുകളിൽ പരിശോധന നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.