കുവൈത്ത് സിറ്റി: ഈ വർഷം തുടക്കം മുതൽ സെപ്റ്റംബർ പകുതി വരെ രാജ്യത്ത് 4056 തീപിടിത്തങ്ങൾ ഉണ്ടായതായി ഫയർഫോഴ്സ് ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ്. കുവൈത്ത് സിറ്റിയിൽ- 720, ഹവല്ലിയിൽ- 562, മുബാറക് അൽ കബീർ- 457, ഫർവാനിയ-713, ജഹ്റ- 556, അഹ്മദി- 656 എന്നിങ്ങനെയാണ് പ്രധാന എണ്ണം. ജനവാസ മേഖലകളിലെ തീപിടിത്തങ്ങളുടെ എണ്ണം 918, നോൺ റെസിഡൻഷ്യൽ ഏരിയകളിലെ തീപിടിത്തം 411 എന്നിങ്ങനെയാണ്.
ഗതാഗത തീപിടിത്തങ്ങളുടെ എണ്ണം 739 ആണ്. എഴു സമുദ്ര ഗതാഗത കേസുകളും 731 കര ഗതാഗത കേസുകളും റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങളുടെ എണ്ണം 5997 ആണ്. കുട്ടികളുടെ വിവിധ പ്രവൃത്തികൾ, താപ സ്രോതസ്സുകളിൽ കൃത്രിമം കാണിക്കൽ, ബോധപൂർവമായ ചില പ്രവൃത്തികൾ എന്നിവ വഴിയും തീപിടിത്തങ്ങൾ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.