കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയത് 4681 പേർ. ചൊവ്വാഴ്ച മാത്രം 342 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പ്രത്യേക ലക്ഷണങ്ങളോ അസ്വസ്ഥതകളോ പ്രകടിപ്പിക്കാതെ സുഖമായി കഴിയുകയാണ്.
11,962 പേർ ചികിത്സയിൽ കഴിയുന്നതിൽ 179 പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ തന്നെ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലുള്ളവരല്ല. രാജ്യത്ത് കോവിഡ് മരണത്തേക്കാൾ ഹൃദയാഘാതം മൂലമുള്ള മരണമാണ് അധികം.
അനാവശ്യ ഭീതിയും ആകുലതകളും കോവിഡിനേക്കാൾ വലിയ ദുരന്തമായി മാറുകയാണ്. കോവിഡ് വന്നവരിൽ മരണ സാധ്യത ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചാൽ തന്നെ രോഗമുക്തി നേടി തിരിച്ചുവരാനാണ് സാധ്യത കൂടുതൽ.
പ്രായമായവർ, ആസ്ത്മ, ന്യൂമോണിയ തുടങ്ങി അസുഖങ്ങളുള്ളവർ എന്നിവർക്കാണ് അപകട സാധ്യതയുള്ളത്. അത്തരക്കാർക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രത്യേക പരിചരണം നൽകുന്നുമുണ്ട്.
വ്യാപകമായി മരണ കാരണമാവുന്ന രോഗമല്ല കോവിഡ്. അതേസമയം, പെെട്ടന്ന് പകരാൻ സാധ്യതയുള്ളതിനാൽ മാസ്കും കൈയുറയും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.