കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 54 കൗമാരക്കാരെ പിടികൂടി. ഇതേ കുറ്റത്തിന് ഏഴ് വിദേശികളെയും പിടികൂടി. ഇവരെ നാടുകടത്തും. പിടിയിലായ കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഒരാഴ്ചക്കിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ ഗതാഗത പരിശോധനയിൽ 28000ത്തിലധികം പേർക്കെതിരെ കേസെടുത്തു.
ഗതാഗത വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗിെൻറ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ഗുരുതര ഗതാഗത നിയമലംഘനം നടത്തിയ 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
വരുന്ന ആഴ്ചകളിലും പരിശോധനയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ കഴിഞ്ഞ മാസങ്ങളിൽ ഗതാഗത പരിശോധനയും സുരക്ഷാ പരിശോധനയും കാര്യമായി നടന്നിരുന്നില്ല. ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട കരടുനിയമം തയാറാണ്. പുതിയ പാർലമെൻറ് വന്നാൽ ചർച്ചക്കെടുക്കും. ശിക്ഷ കടുപ്പിച്ചാൽ നിയമലംഘനങ്ങൾ കുറയുകയും അതുവഴി അപകടങ്ങളും കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.