കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങളുടെ ക്രമരഹിതമായ ബേസ്മെന്റുകൾക്കെതിരെ മുനിസിപ്പാലിറ്റി നടപടി തുടരുന്നു. കുവൈത്ത് മുനിസിപ്പാലിറ്റി കഴിഞ്ഞ പത്ത് മാസത്തിനിടെ 568 ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. 1,639 കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി. 596 നിർമാണങ്ങൾ തടയുകയും വിവിധ വസ്തുക്കൾ നിറഞ്ഞ 189 ബേസ്മെന്റുകൾ ഒഴിപ്പിക്കുകയുമുണ്ടായി. മൻഗഫിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടങ്ങൾ വരുത്തുകയും 49 പേരുടെ ജീവനെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.