കുവൈത്തിൽ 251 ഇന്ത്യക്കാർ ഉൾപ്പെടെ 942 പേർക്ക്​ കൂടി ​കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 251 ഇന്ത്യക്കാർ ഉൾപ്പെടെ 942 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 11 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 107 ആയി. ഇതുവരെ 13802 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

ശനിയാഴ്​ച 203 പേർ ഉൾപ്പെടെ 3843 പേർ രോഗമുക്​തി നേടി. ബാക്കി 9852 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,40,716 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റിൽ 331, ജഹ്​റ ഗവർണറേറ്റിൽ 129, അഹ്​മദി ഗവർണറേറ്റിൽ 239, ഹവല്ലി ഗവർണറേറ്റിൽ 155, കാപിറ്റൽ ഗവർണറേറ്റിൽ 88 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 79, ഫർവാനിയ 112, മഹബൂല 53, ഫഹാഹീൽ 46 എന്നിങ്ങനെയാണ്​ കൂടുതലുള്ളത്​.

Tags:    
News Summary - 942 more covid case in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.