കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിന് ഇനി ആധുനിക സൗകര്യങ്ങളുള്ള എയർബസ് A330-900 നിയോ വിമാനം. കുവൈത്ത് എയർവേസിന്റെ ആദ്യ എയർബസ് എ-330-900 നിയോ വിമാനം കഴിഞ്ഞ ദിവസം അതിന്റെ ഭാഗമായി.
കുവൈത്ത് എയർവേസ് വരുംവർഷങ്ങളിൽ ലക്ഷ്യമിടുന്ന ഏഴു എയർബസ് എ-330-900 നിയോ വിമാനങ്ങളിൽ ആദ്യത്തേതാണ് ഇത്. യാത്രക്കാർക്ക് ആശ്വാസവും വിനോദവും നൽകുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദവുമാണ് പുതിയ വിമാനങ്ങളെന്ന് കുവൈത്ത് എയർവേസ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ പറഞ്ഞു.
കുവൈത്ത് എയർവേസിന് മികച്ച സൗകര്യവും ആഡംബരവും ആധുനിക സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചതുമായ വൈവിധ്യമാർന്ന വിമാനങ്ങളുണ്ടെന്നും തുടർന്നും നിരന്തരമായ നവീകരണം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1953ൽ കുവൈത്ത് നാഷനൽ എയർവേസ് എന്ന പേരിൽ സ്വകാര്യ കമ്പനിയായി സ്ഥാപിതമായ കുവൈത്ത് എയർവേസ് 1954 മാർച്ചിലാണ് അതിന്റെ ആദ്യ വിമാനം പുറത്തിറക്കുന്നത്. 1962ൽ കുവൈത്ത് എയർവേസ് 100 ശതമാനം സർക്കാർ ഉടമസ്ഥതയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.