ഇ​ടു​ക്കി അ​സോ. കു​വൈ​ത്ത്​ ന​ൽ​കു​ന്ന വീ​ടിന്‍റെ താ​ക്കോ​ൽ കൈ​മാ​റി

കു​വൈ​ത്ത്​ സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ 'സ​ഹോ​ദ​ര​ന് ഒ​രു വീ​ട്​' ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടി‍െൻറ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. 2019ൽ ​അ​ന്ന​ത്തെ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ കു​മാ​ർ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് തോ​മ​സ്, ട്ര​ഷ​റ​ർ ബി​ജോ​യ് കു​ര്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച്​ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ്​​ ജി​ജി മാ​ത്യു , ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ്, ട്ര​ഷ​റ​ർ പി. ​അ​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടോം ​എ​ട​യോ​ടി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ടാ​മ​ത്തെ വീ​ടി‍െൻറ താ​ക്കോ​ൽ ആ​ണ്​ കൈ​മാ​റി​യ​ത്. ഡി​സം​ബ​ർ 29ന്​ ​അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ഇ​ടു​ക്കി എം.​പി അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

അ​ടി​മാ​ലി പ​ത്താം​ൈ​മ​ൽ ജോ​യ്‌​സ് ജോ​ർ​ജ് വേ​ങ്ങൂ​രാ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​​ണ് പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ർ​ജി​ന്​ ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഫാ. ​ജോ​സ് പാ​ല​ക്കു​ടി വീ​ടി‍െൻറ വെ​ഞ്ചി​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു. സൗ​മ്യ അ​നി​ൽ, വി.​ടി. സ​ന്തോ​ഷ്, കെ.​ജെ. ബാ​ബു, ബേ​ബി അ​ഞ്ചേ​രി, എം.​പി. അ​ലി​യാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ൻ​സാ​രി അ​ടി​മാ​ലി, ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ മു​ൻ അം​ഗം ബെ​ന്ന​റ്റ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ‘A house for brother’ housing scheme: Key handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.