കുവൈത്ത് സിറ്റി: പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയെ കുവൈത്തിൽ കാണാതായതായി പരാതി. തൃത്താല പട്ടിത്തറ മാമ്പുള്ളിഞാലിൽ അബ്ദുൽ കാദറിനെയാണ് ഒക്ടോബർ 29 മുതൽ കാണാതായത്. മൂന്ന് വർഷമായി കുവൈത്തിലുള്ള അബ്ദുൽ കാദർ സുറയിൽ കാർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഒക്ടോബർ 29ന് വൈകീട്ട് മുതൽ ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഫോൺ ഓഫാണെന്നും സുഹൃത്തുക്കൾ അറിയിച്ചു. ദിവസവും മൂന്നുനേരവും വീട്ടിലേക്ക് വിളിക്കുന്ന ആളായിരുന്നു. കുവൈത്തിലെ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 918590937119, +919746045611, +919809654098 നമ്പറുകളിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.