കുവൈത്ത് സിറ്റി: നൂറുകണക്കിന് മലയാളി വിദ്യാർഥികൾ അടക്കം പഠിക്കുന്ന അബ്ബാസിയയിലെ സി.ബി.എസ്.ഇ സ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർഥികളും.
2022ൽ ആരംഭിച്ച കേംബ്രിഡ്ജ് സ്കൂളാണ് സിലബസ് മാറ്റവും വിപുലീകരണവുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ വിഭാഗം അടച്ചുപൂട്ടുന്നതായി അറിയിച്ചത്. അതേ മാനേജ്മെന്റിന്റെ സമീപത്തെ സ്കൂളിൽ പ്രവേശനം നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പ് നsൽകിയിട്ടുണ്ടെങ്കിലും രക്ഷിതാക്കൾ ഇതിൽ തൃപ്തരായിട്ടില്ല.
സ്കൂളിൽ സി.ബി.എസ്.ഇ സെക്ഷനിൽ കുട്ടികൾ കുറവായതും പുതിയ അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾ അന്തർദേശീയ കരിക്കുലം തിരഞ്ഞെടുക്കുന്നതുമാണ് തീരുമാനത്തിന് കാരണമായി മാനേജ്മെന്റ് വിശദീകരിക്കുന്നത്. തൊട്ടടുത്ത സ്കൂളിലേക്ക് ഉടൻ മാറ്റേണ്ടിവരുന്ന വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.
മാത്രമല്ല കേംബ്രിഡ്ജ് സ്കൂളിൽ ലഭ്യമായിരുന്ന സ്മാർട്ട് സൗകര്യങ്ങളും പഠനരീതിയും പുതിയ സ്ഥലത്ത് ലഭിക്കാനിടയില്ലെന്നും ചില രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.