അബ്ബാസിയ ദാറുതർബിയ മദ്റസ പ്രവേശനോൽസവം മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്യുന്നു, മദ്റസ പ്രവേശനോത്സവ സദസ്
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനുകീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ ദാറുതർബിയ മദ്റസയിൽ പുതിയ അധ്യയന വർഷത്തിലെ പ്രവേശനോത്സവം നടന്നു.
‘നേരറിവ് നല്ലനാളേക്ക്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മിഹ്റജാനുൽ ബിദായ പരിപാടി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കെ.ഐ.സി വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു.
മദ്റസ മാനേജ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു.
കുവൈത്ത് റെയിഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അബ്ദുൽ കരീം ഫൈസി പ്രാർത്ഥന നിർവഹിച്ചു. ഇൽയാസ് മൗലവി ആശംസകൾ നേർന്നു. കേന്ദ്ര മേഖല നേതാക്കളായ മുഹമ്മദ് അലി പുതുപ്പറമ്പ്, ശറഫുദ്ധീൻ കുഴിപ്പുറം, ഹബീബ് കയ്യം, റഷീദ് കോഡൂർ, യൂസുഫ് ഫറൂഖ്, സുലൈമാൻ ഒറ്റപ്പാലം, ബഷീർ വജ്ദാൻ, മഹ്മൂദ് ഹാജി,ഇക്ബാൽ പതിയാരത്ത്, സകരിയ്യ കയ്യം, മദ്റസ അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കോഡൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.