വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ന​ട​പ​ടി -ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന വാ​ര്‍ത്ത നി​ഷേ​ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.ഇ​തു​സം​ബ​ന്ധി​ച്ച് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും അ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും സം​വി​ധാ​ന​വും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നു മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ജ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ, അ​ന്വേ​ഷ​ണ​ങ്ങ​ൾ, പ​രാ​തി​ക​ൾ എ​ന്നി​വ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ നേ​രി​ട്ട് അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റ്, ടെ​ലി​​ഫോ​ൺ എ​ന്നി​വ വ​ഴി​യും നേ​രി​ട്ടും ആ​ശ​യ​വി​നി​മ​യം ന​ട​ത്താം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.