?????? ???????????????? ????????? ????????? ??????????????????? ??????? ??????????????????????????

കു​​ട്ടി​ക​ളു​ടെ കോ​വി​ഡ്​ ചി​കി​ത്സ​യി​ൽ നേ​ട്ടം കൈ​വ​രി​ച്ച്​ അ​ദാ​ൻ ആ​ശു​പ​ത്രി

കു​വൈ​ത്ത്​ സി​റ്റി: കു​ട്ടി​ക​​ളി​ലെ കോ​വി​ഡ്​ ചി​കി​ത്സ​യി​ൽ നി​ർ​ണാ​യ​ക നേ​ട്ടം കൈ​വ​രി​ച്ച്​ കു​വൈ​ത്തി​ലെ അ​ദാ​ൻ ആ​ശു​പ​ത്രി. എ​ക്​​സ്​​ട്രാ കോ​ർ​പ​റീ​ൽ മെ​മ്പ്ര​യി​ൻ ഒാ​ക്​​സി​ജ​നേ​ഷ​ൻ (ECMO) ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സ​യി​ൽ വി​ജ​യി​ച്ചാ​ണ്​ അ​ദാ​ൻ ആ​ശു​പ​ത്രി അ​ഭി​മാ​ന നേ​ട്ടം കൊ​യ്​​ത​തെ​ന്ന്​ അ​ഹ്​​മ​ദി മെ​ഡി​ക്ക​ൽ ഡി​സ്​​ട്രി​ക്​​ട്​ മേ​ധാ​വി ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ശ​ത്തി കു​വൈ​ത്ത്​ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു. ഇൗ ​ചി​കി​ത്സ അ​പൂ​ർ​വ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 
ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ എ​ട്ടു​വ​യ​സ്സു​കാ​രി​ക്ക്​ ചി​കി​ത്സ ന​ട​ത്തി​യ​ത്. ​

കൊ​റോ​ണ വൈ​റ​സ്​ ബാ​ധ​യും ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ​യു​മു​ള്ള കു​ട്ടി ര​ണ്ടാ​ഴ്​​ച​യാ​യി അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ഗു​രു​ത​രാ​വ​സ്ഥ പി​ന്നി​ട്ട്​ കു​ട്ടി​ക​ളു​ടെ ​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന്​ ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ശ​ത്തി പ​റ​ഞ്ഞു. എ​ക്​​മോ ചി​കി​ത്സ കൂ​ടു​ത​ൽ കേ​സു​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ച​ർ​ച്ച ന​ട​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - adan hospital-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.