കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. നിയമ ലംഘനമായി കണക്കാക്കപ്പെടുന്ന വാട്ടർ ബലൂണുകളോ പത ഉൽപാദിപ്പിക്കുന്ന സ്പ്രേയോ പരസ്പരം ഉപയോഗിക്കരുത്. ആഘോഷവേളയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ ഉണ്ടായാൽ പൊലീസ് കർശനമായി നേരിടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് സഹൽ ആപ്പിൽ ഉടനടി അറിയിപ്പുകൾ ലഭിക്കുമെന്ന് എൻവയോൺമെൻ്റ് പബ്ലിക്ക് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.