കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതത്തിലായ ഫലസ്തീനിലെ ഗസ്സയിലേക്ക് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി വീണ്ടും സഹായ വസ്തുക്കൾ അയച്ചു.
ജോർഡനിൽനിന്നാണ് രണ്ട് ട്രക്കുകളിൽ സാധനങ്ങൾ കൊണ്ടുപോയത്. പ്രധാനമായും ഭക്ഷ്യവസ്തുക്കളാണ് അയച്ചത്. കുവൈത്തിൽനിന്ന് സൈനിക വിമാനത്തിൽ ജോർഡനിൽ എത്തിക്കുകയും അവിടുത്തെ സംഭരണകേന്ദ്രത്തിൽ സൂക്ഷിക്കുകയും ചെയ്ത സാധനങ്ങളാണ് അനുമതി ലഭിച്ചതോടെ വെസ്റ്റ്ബാങ്ക് വഴി ഗസ്സയിലേക്ക് കൊണ്ടുപോയത്.
ചികിത്സ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ശേഖരം കൊണ്ടുപോകാൻ അനുമതി കാത്തിരിക്കുകയാണെന്ന് കുവൈത്ത് റെഡ്ക്രെസൻറ് സൊസൈറ്റി ജനറൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ ഉബൈദ് പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ഇസ്രായേൽ ആക്രമണത്തിന് ശേഷം ഗസ്സയിലേക്ക് ആദ്യം സഹായം എത്തിച്ചത് കുവൈത്താണ്. ജൂൺ ഒമ്പതിന് ആദ്യ വിമാനം അയച്ചു.
കുവൈത്ത് സർക്കാറും സന്നദ്ധ സംഘടനകളും ചേർന്ന് സംഭാവന കാമ്പയിൻ നടത്തി 23.3 ലക്ഷം ദിനാർ സ്വരൂപിച്ചു. 33 സന്നദ്ധ സംഘടനകളും 59,000 വ്യക്തികളും കാമ്പയിനുമായി സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.