കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്) വാർഷിക ജനറൽ ബോഡി യോഗം യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് രാജീവ് നാടുവിലേമുറി അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കോഓഡിനേറ്റർ ബിനോയ് ചന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പിന് രക്ഷാധികാരി ബാബു പനമ്പള്ളി നേതൃത്വം നൽകി. ബിനോയ് ചന്ദ്രൻ (പ്രസി), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ജന.സെക്ര), കുര്യൻ തോമസ് പൈനുംമൂട്ടിൽ (ട്രഷ), മനോജ് പരിമണം (ജന. കൺവീനർ പ്രോഗ്രാം ആൻഡ് കൾചറൽ അഫയേഴ്സ്). ബാബു പനമ്പള്ളി (രക്ഷാധികാരി), രാജീവ് നാടുവിലേമുറി (ചെയർ), മാത്യു ചെന്നിത്തല, അമ്പിളി ദിലി, ഡോ. വർക്കി അലക്സാണ്ടർ, ഡോ. ജിബിൻ ജോൺ തോമസ് (അഡ്വൈസറി ബോർഡ്).
വൈസ് പ്രസിഡന്റുമാരായി അബ്ദുൽ റഹിം പുഞ്ചിരി, അനിൽ വള്ളികുന്നം, ജി.എസ്. പിള്ള, ബാബു തലവടി, ഷംസു താമരക്കുളം, സുരേഷ് വരിക്കോലിൽ, സെക്രട്ടറിമാരായി രാഹുൽ ദേവ്, ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, കൊച്ചുമോൻ പള്ളിക്കൽ, ലിബു പായിപ്പാടൻ, പ്രമോദ് ചെല്ലപ്പൻ, സലിം പതിയാരത്ത്, പ്രജീഷ് മാത്യു, സിബി പുരുഷോത്തമൻ, ശശി വലിയകുളങ്ങര, സുമേഷ് കൃഷ്ണൻ, അജി ഈപ്പൻ, സാം ആന്റണി എന്നിവരെയും തിരഞ്ഞെടുത്തു.
വനിത വിഭാഗം ഭാരവാഹികളായി ഹനാൻ ഷാൻ (ചെയർ),സുചിത്ര സജി (ജന. സെക്ര), ജിത മനോജ് (ട്രഷ), സുനിത രവി (പ്രോഗ്രാം കൺ), ലിസ്സൻ ബാബു, അനിത അനിൽ, സാറാമ്മ ജോൺ (വൈ. ചെയർ), സിമി രതീഷ് (ജോ. സെക്ര), ആനി മാത്യു (ജോ. ട്രഷ). എക്സിക്യൂട്ടിവ് അംഗങ്ങളായി പൗർണമി സംഗീത്, ഷീന മാത്യു, ബിന്ദു ജോൺ, ദിവ്യ സേവ്യർ, ഡോ. ശ്രീലക്ഷ്മി ജ്യോതിസ് (അബ്ബാസിയ ഏരിയ കോഓഡിനേറ്റർ- വനിത വിഭാഗം), ഗംഗ അനൈ എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.