കുവൈത്ത് സിറ്റി: അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അനുശോചന യോഗം സംഘടിപ്പിച്ചു. ഓൺലൈൻ ആയി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ, ജനറൽ കോഓർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം കൺവീനർ അനിൽ വള്ളികുന്നം, വനിതാവേദി ജനറൽ സെക്രട്ടറി ഷീന മാത്യു, ട്രഷറർ അനിത അനിൽ, പ്രോഗ്രാം കൺവീനർ സുനിത രവി, വൈസ് പ്രസിഡന്റ് ലിബു പായിപ്പാടൻ, സെക്രട്ടറിമാരായ ഹരി പത്തിയൂർ, ജോൺ തോമസ്, ശശി വലിയകുളങ്ങര, ലിനോജ് വർഗീസ് , അനീഷ് അബ്ദുൽ ഗഫൂർ, വിൽസൺ കറുകയിൽ, അനിൽ കുമാർ പാവുരേത്, ശരത് എന്നിവർ സംസാരിച്ചു. സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
മരണപ്പെട്ടവർക്കും ചികിത്സയിൽ കഴിയുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പറഞ്ഞ യോഗത്തിൽ ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.