കുവൈത്ത് സിറ്റി: അടിയന്തരഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം ഇബ്രാഹീം അൽ നാജിം പറഞ്ഞു.
'ഇന്ത്യ-കുവൈത്ത് ബന്ധവും മാനുഷികസഹായവും' എന്ന വിഷയത്തിൽ തിലോത്തമ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചർച്ചയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രതലത്തിൽ വിവിധ പ്രതിസന്ധിഘട്ടത്തിൽ നിരുപാധിക സഹായ സഹകരണം നൽകിയ രാജ്യമാണ് ഇന്ത്യ. കോവിഡിെൻറ ഒന്നാം തരംഗ സമയത്ത് കുവൈത്തിന് കൈത്താങ്ങായി ഇന്ത്യ തുടക്കംമുതൽ നിലകൊണ്ടു. നിരവധി ആരോഗ്യപ്രവർത്തകരെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചു.
രണ്ട് ലക്ഷം ഡോസ് വാക്സിനും കുവൈത്തിലേക്ക് അയച്ചുനൽകിയെന്ന് അദ്ദേഹം അനുസ്മരിച്ചു. രണ്ടാം തരംഗത്തിൽ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.കുവൈത്ത് ഇന്ത്യക്ക് മെഡിക്കൽ സഹായം അയക്കുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.