തീ​പി​ടി​ത്ത സാ​ധ്യ​ത; ആ​ങ്ക​ർ പ​വ​ർ ബാ​ങ്കു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ആ​ങ്ക​ർ പ​വ​ർ ബാ​ങ്കു​ക​ൾ കു​വൈ​ത്ത് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം തി​രി​ച്ചു​വി​ളി​ച്ചു. നി​ർ​മ​ണ​ത്ത​ക​രാ​റി​നെ തു​ട​ർ​ന്നും പെ​ട്ടെ​ന്നു​ള്ള റീ​പ്ലേ​സ്‌​മെ​ന്റും ക​ണി​ക്കി​ലെ​ടു​ത്ത് അ​ഞ്ച് ബാ​റ്റ​റി പ്രോ​ഡ​ക്ടു​ക​ളാ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്.

ആ​ങ്ക​ർ 335 (20,000 എം.​എ.​എ​ച്ച്. 22.5 വാ​ട്ട്) പ​വ​ർ ബാ​ങ്ക് മോ​ഡ​ൽ എ1647 ​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന അ​ഞ്ച് ലി​ഥി​യം-​അ​യ​ൺ ബാ​റ്റ​റി​ക​ൾ നി​ർ​മാ​ണ​ത്ത​ക​രാ​റു മൂ​ലം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ത്ത​രം പ​വ​ർ ബാ​ങ്കു​ക​ൾ അ​മി​ത​മാ​യി ചൂ​ടാ​വു​ക​യും പ്ലാ​സ്റ്റി​ക് ഘ​ട​ക​ങ്ങ​ൾ ഉ​രു​കു​ന്ന​ത് തീ​പി​ടി​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. AHJ5W51E08200551,AHJ5W51E10600493,AHJ5W51E10600066,AHJ5W51E08200143,AHJ5W51E10600062 സീ​രി​യ​ൽ ന​മ്പ​റു​ക​ളു​ള്ള ആ​ങ്ക​ർ 335 മോ​ഡ​ലു​ക​ളാ​ണ് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.

ഈ ​പ്രോ​ഡ​ക്ടു​ക​ൾ വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ട​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ത്താ​നും ഇ​ന​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ന്ന​തി​ന് ആ ​സ്‌​റ്റോ​ർ അ​ല്ലെ​ങ്കി​ൽ ആ​ങ്ക​ർ ഇ​ന്ന​വേ​ഷ​ൻ​സ് സ്റ്റോ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. നേ​ര​ത്തേ സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും ഈ ​പ്രോ​ഡ​ക്ടു​ക​ൾ പി​ൻ​വ​ലി​ച്ചി​രു​ന്നു

Tags:    
News Summary - Anker Power Banks Kuwait Ministry of Commerce and Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.