കുവൈത്ത് സിറ്റി: കുവൈത്ത് അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ (കാംവ) ഇഫ്താർ സംഗമം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. വൈസ് പ്രസിഡന്റ് റഫീഖ് താജ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. ബഷീർ കിഴവന റമദാൻ സന്ദേശം നൽകി.
ആത്മസംസ്കരണത്തിന്റെയും സഹനത്തിന്റെയും മാസമായ റമദാനിൽ റിലീഫ് സേവനപ്രവർത്തനങ്ങൾക്കു വളരെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാധികാരി ഹസ്സൻ ചാലക്കൽ, സി.കെ. അർഷാദ് എന്നിവർ സംബന്ധിച്ചു. ടി. ലത്തീഫ്, ഗഫൂർ അത്തോളി, സി.പി. ഷാക്കിർ, യൂസഫ് മാട്ടുവയിൽ, ആർ.കെ. ജിൽഷാദ്, എം. ഷാനവാസ്, എ.കെ. ഹുസൈൻ, എച്ച്.എം. ഫൈസൽ, സി.കെ. ഷമീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഫർഹാൻ ഫൈസലിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി എം.കെ. സുജാഹുദ്ദീൻ സ്വാഗതവും ട്രഷറർ റിയാസ് സെയിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.