കുവൈത്ത് സിറ്റി: കുവൈത്തിൽ അമേരിക്കൻ സൈനിക വാഹനത്തിനു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ഇബ്രാഹിം സുലൈമാൻ (32) എന്ന ഇൗജിപ്ത് പൗരനാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. പ്രതി തീവ്രവാദ സംഘടനയായ െഎസിസിൽ ചേരുകയും അമേരിക്കൻ സൈനിക വാഹനത്തിന് നേരെ ബോധപൂർവം ആക്രമണം നടത്തുകയും ചെയ്തതായി കോടതി പറഞ്ഞു. 2016 ഒക്ടോബറിൽ സിക്സ്ത് റിങ് റോഡിലാണ് കേസിനാസ്പദമായ സംഭവം.
സ്ഫോടക വസ്തുക്കൾ നിറച്ച മാലിന്യ ശേഖരണ വാഹനം അഞ്ച് അമേരിക്കൻ സൈനികർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കുവൈത്തിൽ അമേരിക്കൻ സൈനികർക്ക് നേരെയുണ്ടായ ആദ്യ ആക്രമണമാണിത്. സംഭവത്തിൽ സൈനികർക്ക് പരിക്കേറ്റിരുന്നില്ലെന്നും എന്നാൽ, പ്രതിക്ക് എല്ലുകൾ പൊട്ടിയത് ഉൾപ്പെടെ പരിക്കുകൾ സംഭവിച്ചിരുന്നതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.