കുവൈത്ത്: സ്വർണാഭരണങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്താൻ ശ്രമിച്ച ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. കുവൈത്ത് എയർപോർട്ട് സെക്യൂരിറ്റി ഓപറേഷനിലാണ് പ്രതി പിടിയിലായത്. ഇയാൾ 10,000 ദീനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
സ്റ്റാൻഡേഡ് എയർപോർട്ട് പരിശോധന നടപടിക്രമത്തിനിടെ, അസ്വസ്ഥത നിറഞ്ഞ പെരുമാറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. ഇയാളെ ചോദ്യംചെയ്തപ്പോൾ അവ്യക്തത നിറഞ്ഞ മറുപടിയാണ് ലഭിച്ചത്.
വിശദ ചോദ്യംചെയ്യലിൽ സ്പോൺസറുടെ ആഭരണങ്ങൾ മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചു. തുടർന്ന് സ്പോൺസറെ വിളിപ്പിച്ച് വിവരങ്ങൾ തേടി. നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.