കുവൈത്ത് സിറ്റി: കുവൈത്തിലെ മികച്ച മെഡിക്കൽ കെയറിനുള്ള കോട്ടയം ജില്ല അസോസിയേഷന്റെ പുരസ്കാരം മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ. വി.പി. മുഹമ്മദ് അലി ഏറ്റുവാങ്ങി. ഫ്രാൻസിസ് ജോർജിൽ എം.പി പുരസ്കാരം സമ്മാനിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈത്ത് പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരു പോലെ പ്രശസ്തിയാർജിച്ച മെഡക്സ് മെഡിക്കൽ ഗ്രുപ്പിന്റെ കളങ്കമറ്റ സേവനങ്ങൾക്കുള്ള ആദരവാണ് ഈ പുരസ്കാരമെന്ന് വി.പി. മുഹമ്മദ് അലി പുരസ്കാരം പറഞ്ഞു. ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ, കോട്ടയം ജില്ല അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.