ബാ​ങ്ക് പ്ര​വ​ർ​ത്ത​നം 9.30 മു​ത​ൽ 1.30 വ​രെ

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ലെ ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക്​ 1.30 വ​രെ​യാ​യി​രി​ക്കും പ്ര​വൃ​ത്തി സ​മ​യ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ബാ​ങ്ക് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ശൈ​ഖ അ​ൽ എ​സ്സ അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ, കു​വൈ​ത്ത് നാ​ഷ​നാ​ലി​റ്റി ആ​ൻ​ഡ് ട്രാ​വ​ൽ ഡോ​ക്യു​മെ​ന്റ്‌​സി​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും, ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ദേ​ശീ​യ ഐ​ഡ​ന്റി​റ്റി സെ​ന്റ​റു​ക​ളു​ടെ​യും പ്ര​വൃ​ത്തി സ​മ​യ​വും ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 2.30 വ​രെ​യാ​കും പ്ര​വ​ർ​ത്ത​നം. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ദേ​ശീ​യ ഐ​ഡ​ന്റി​റ്റി സെ​ന്റ​ർ (അ​ൽ-​ഷാ​മി​യ), അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ ദേ​ശീ​യ ഐ​ഡ​ന്റി​റ്റി സെ​ന്റ​ർ (ജാ​ബ​ർ അ​ൽ അ​ലി) എ​ന്നി​വ 2:30 മു​ത​ൽ 5:30 വ​രെ പ്ര​വ​ർ​ത്തി​ക്കും.

Tags:    
News Summary - Bank time 9.30 to 1.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.