ബി.​ഡി.​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ രക്തദാന ക്യാമ്പ്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ഓ​ണാ​ഘോ​ഷം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ബി.​ഡി.​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 25ന് ​അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ലെ കോ​ഓ​പ​റേ​റ്റി​വ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്റ​റി​ലാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള ക്യാ​മ്പി​ലെ​ത്തി ര​ക്തം ദാ​നം ചെ​യ്യാ​ൻ ബി.​ഡി.​കെ ആ​വ​ശ്യ​പ്പെ​ട്ടു. ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കും.

ര​ക്ത​ദാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ഓ​ണ​ത്തി​ന്റെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​വും ദേ​ശ സ്നേ​ഹ​ത്തി​ന്റെ ചൈ​ത​ന്യ​വും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ക​യാ​ണ് ബി.​ഡി.​കെ. വി​വ​ര​ങ്ങ​ൾ​ക്ക് 90041663, 99811972 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. https://forms.gle/KxeRLHFQwL7tiQza7 ലി​ങ്കു​വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - BDK Kuwait Chapter Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.