കുവൈത്ത് സിറ്റി: ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള പൗരന്മാരായി വളരാൻ കുട്ടികളെ ഉണർത്തി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഗേൾസ് വിങ് കുട്ടികൾക്കായി നടത്തിയ ‘ഗേൾസ് മീറ്റിൽ’ സംസാരിക്കുകയായിരുന്നു അവർ.
പെട്ടെന്ന് തീർന്നുപോകുന്ന സമയത്തെ കാര്യക്ഷമമാക്കി ഉപയോഗിക്കണമെന്നും, ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും ജീവിതത്തിൽ പുലർത്തുന്ന പൗരന്മാരായി തീരണമെന്നും ഫാത്തിമ തഹ്ലിയ ഉണർത്തി. വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം പെൺകുട്ടികൾ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ട്.
ഇത്തരം കാലത്ത് മുസ്കാനെപ്പോലെയുള്ള ധീരപെൺകുട്ടികൾ പ്രചോദനമാണെന്നും അവർ അഭിപ്രായപ്പെട്ടു. പരിപാടിയിൽ ദന ആമിന സ്വാഗതം പറഞ്ഞു. നബ നിഅ്മത്ത് ഖിറാഅത്ത് നടത്തി. ‘ലിബറലിസം സാമൂഹിക വിപത്ത്’ എന്ന തലക്കെട്ടിൽ ഐവ സംഘടിപ്പിച്ച വനിത സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയതായിരുന്നു അഡ്വ. ഫാത്തിമ തഹ്ലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.