കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും ഭാരതീയ പ്രവാസി പരിഷദ് കർണാടക വിങ്ങും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 100 പേർ രക്തം ദാനം ചെയ്തു.
ബദർ അൽ സമ ഗ്രൂപ് ജനറൽ മാനേജർ അഷ്റഫ് അയൂർ ഉദ്ഘാടനം നിർവഹിച്ചു. ബി.പി.പി കർണാടക വിങ് പ്രസിഡൻറ് രാജ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ബദർ അൽ സമ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, ബി.പി.പി കർണടക ജനറൽ സെക്രട്ടറി സവിനയ്, ജോയൻറ് സെക്രട്ടറി ചിത്തരഞ്ജൻ ദാസ്, ഉപദേഷ്ടാവ് വിജയ് കൈരംഗല, ബി.പി.പി കുൈവത്ത് ട്രഷറർ സുരേന്ദ്രൻ നായർ, ലാൽ കെയർ പ്രസിഡൻറ് ആർ.ജെ. രാജേഷ്, ബില്ലവ സംഘം കുവൈത്ത് ജനറൽ സെക്രട്ടറി പ്രശാന്ത് പൂജാരി എന്നിവർ സംസാരിച്ചു. ബി.ഡി.കെ രക്ഷാധികാരി മനോജ് മാവേലിക്കര, അഡ്വൈസറി ബോർഡ് മെംബർ രാജൻ തോട്ടത്തിൽ എന്നിവർ പ്രശംസഫലകം കൈമാറി.
ബി.പി.പി ഓർഗനൈസിങ് സെക്രട്ടറി വിജയരാഘവൻ തലശ്ശേരിക്ക് യാത്രയയപ്പ് നൽകി. രഘുബാൽ ബി.ഡി.കെ പരിപാടികൾ ഏകോപിപ്പിച്ചു. വേണുഗോപാൽ, നളിനാക്ഷൻ, ദീപുചന്ദ്രൻ, ധന്യ, രമേശൻ, ജോളി പോൾസൺ, ബീന, അജിത്ത് ചന്ദ്രൻ, രതീഷ് ദിവാകരൻ, സഞ്ജയ് കിരൺ, കെവിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.