മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സുൽത്താനേറ്റിന്റെ നവോത്ഥാനത്തെയും മറ്റും വിശദീകരിക്കുന്ന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. കുവൈത്ത് അൽ അറബി മാഗസിൻ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം മസ്കത്ത് ഇന്റർനാഷനൽ ബുക്ക് ഫെയർ മെയിൻ കമ്മിറ്റി ചെയർമാനും ഇൻഫർമേഷൻ മന്ത്രിയുമായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി ഉദ്ഘാടനം ചെയ്തു. അൽ അറബി മാസികയുടെ ചീഫ് എഡിറ്റർ ഇബ്രാഹിം അൽ മുലൈഫി ഫോട്ടോകളെയും അതിലെ വിഷയങ്ങളെക്കുറിച്ചും മന്ത്രിയോടും കൂടെയുണ്ടായിരുന്നവരോടും വിശദീകരിച്ചു. 1970കളുടെ തുടക്കം മുതലുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. അന്തരിച്ച സുൽത്താൻ ഖാബൂസിന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ വ്യത്യസ്ത തലക്കെട്ടുകളിലായി പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ലളിതവും എന്നാൽ ആഴത്തിലുള്ളതുമായ ഭാഷ ഉപയോഗിച്ച് അറബ് സംസ്കാരത്തെ വായനക്കാരിലെത്തിക്കുന്ന സുപ്രധാന മാസികയാണ് 'അൽ അറബി' എന്ന് മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു. ഒമാന്റെ ചരിത്രം, സംസ്കാരം, നാഗരികതയുടെ പ്രത്യേകത, നവോത്ഥാനം, ജീവിതരീതികൾ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ലേഖനങ്ങൾ മാസിക പ്രസിദ്ധീകരിച്ചിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.